എരുമേലി കണ്ണിമല വളവില്‍ തീര്‍ത്ഥാടക വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു. 5 പേര്‍ക്ക് പരുക്ക്. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ബസ് വേഗത കുറയ്ക്കാതെ എത്തിയതോടെ കൊടും വളവ് നിയന്ത്രിക്കാനായില്ല. ക്രാഷ് ബാരിയര്‍ തകര്‍ത്ത് വാഹനം പകുതി താഴേയ്ക്കു മറിയുകയായിരുന്നു.

New Update
Untitled

കോട്ടയം: മുണ്ടക്കയം എരുമേലി പാതയില്‍ കണ്ണിമല വളവില്‍ തീര്‍ത്ഥാടക വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു. 5 തീര്‍ത്ഥാടകര്‍ക്ക് പരുക്ക്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.  

Advertisment

ബസ് വേഗത കുറയ്ക്കാതെ എത്തിയതോടെ കൊടും വളവ് നിയന്ത്രിക്കാനായില്ല. ക്രാഷ് ബാരിയര്‍ തകര്‍ത്ത് വാഹനം പകുതി താഴേയ്ക്കു മറിയുകയായിരുന്നു. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്.


വാഹനം പൂര്‍ണമായും താഴേയ്ക്കു മറിഞ്ഞിരുന്നെങ്കില്‍ വന്‍ ദുരന്തമായേനെ സംഭവിക്കുക. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും പിന്നീട് എത്തിയ പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.


അഞ്ചു പേര്‍ക്കു സാരമായി പരുക്കേറ്റു. ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. നിസാര പരുക്കേറ്റ മറ്റുള്ളവര്‍ക്കും പ്രാഥമിക ചികിത്സ നല്‍കി. തീര്‍ഥാടന കാലത്ത് ഏറ്റവും കൂടുതല്‍ അപകടം നടക്കുന്ന മേഖലകളില്‍ ഒന്നാണ് കണ്ണിമല വളവ്.

അപകടങ്ങള്‍ കുറയ്ക്കാന്‍ വളവിന്റെ തുടക്ക ഭാഗത്ത് താല്‍ക്കാലിക എയ്ഡ് പോസ്റ്റ് ഒരുക്കിയിരുന്നു. തീര്‍ഥാടക വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി മുന്നറിയിപ്പു നല്‍കുന്നതായിരുന്നു രീതി. എന്നാല്‍, അപകടത്തില്‍പ്പെട്ട വാഹനം നല്ല സ്പീഡിലാണ് എത്തിയതെന്നു നാട്ടുകാർ പറയുന്നു.

Advertisment