New Update
/sathyam/media/media_files/2025/12/03/untitled-2025-12-03-08-56-49.jpg)
കോട്ടയം: പാലാ തൊടുപുഴ റൂട്ടിൽ നെല്ലാപ്പാറ ചൂരപ്പേട്ട വളവിൽ തിരുവനന്തപുരത്ത് നിന്ന് വിനോദയാത്ര പോയ വിദ്യാർഥികളും അധ്യാപകരും സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു.
Advertisment
തിരുവനന്തപുരം തോന്നയ്ക്കൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് കോട്ടയം നെല്ലാപ്പാറയിൽ വെച്ച് ഇന്ന് പുലർച്ചെ 2 .45 അപകടത്തിൽപ്പെട്ടത്.
/filters:format(webp)/sathyam/media/media_files/2025/12/03/untitled-2025-12-03-08-57-09.jpg)
46 വിദ്യാർഥികളും, 4 അധ്യാപകരും ആണ് ബസിൽ ഉണ്ടായിരുന്നത്. 36 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
6 പേർക്ക് സാരമായ പരുക്കാണുള്ളത്. കൊടൈക്കനാലിൽ നിന്ന് മടങ്ങി വരുമ്പോഴായിരുന്നു അപകടം.
ജില്ലാ അതിർത്തിയായ നെല്ലാപ്പാറ ചൂരപ്പേട്ട വളവ് നിരന്തരമായി അപകടങ്ങൾ നടക്കാറുള്ള മേഖലയാണ്. ബസ് നിയന്ത്രണം നഷ്ടമായി മറിയുകയാണ് ഉണ്ടായത്. ബസ് തലകീഴായി മറിയാതിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us