കോതനല്ലൂരിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. എം.വി.ഐ.പി. തൂക്കുപാലത്തിൽ സുഹൃത്തുമായി സംസാരിച്ചിരിക്കെ അമിത വേഗതയിൽ വന്ന സ്‌കൂട്ടർ ഇടിച്ച് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു

വൈകുന്നേരങ്ങളിൽ തൂക്കുപാലത്തിൽ യുവാക്കൾ സംസാരിച്ചിരിക്കുന്നത് പതിവാണ്. അമിത വേഗത്തിൽ ചാമക്കാല സ്വദേശി ഓടിച്ചിരുന്ന സ്കൂട്ടർ ജോൺസ് ടെസിലിനെ ഇടി ച്ചുവീഴ്ത്തി.

New Update
Untitled

കോട്ടയം: കോതനല്ലൂരിൽ എം.വി.ഐ.പി. തൂക്കുപാലത്തിൽ സുഹൃത്തുമായി സംസാരിച്ചിരിക്കെ അമിതവേഗതയിൽ വന്ന സ്‌കൂട്ടർ ഇടിച്ച് കോതനല്ലൂർ പഴയിടത്ത് (  മണിയാലിൽ ) ടെസിലിന്റെ മകൻ ജോൺസ് ടെസ്സിൽ (ജോൺ 32 ) മരിച്ചു. 

Advertisment

കഴിഞ്ഞ ഒന്നിനു രാത്രിയായിരുന്നു അപകടം.  വൈകുന്നേരങ്ങളിൽ തൂക്കുപാലത്തിൽ യുവാക്കൾ സംസാരിച്ചിരിക്കുന്നത് പതിവാണ്. അമിത വേഗത്തിൽ ചാമക്കാല സ്വദേശി ഓടിച്ചിരുന്ന സ്കൂട്ടർ ജോൺസ് ടെസിലിനെ ഇടി ച്ചുവീഴ്ത്തി.


തുടർന്ന് ഉടൻ ആശുപ്രതിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെ മരണപ്പെടുകയായിരുന്നു.

പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്കാരം ഇന്നു വൈകിട്ട് നാലിന് കോതനല്ലൂർ കന്തീശങ്ങളുടെ ഫൊറോന പള്ളിയിൽ. സംഭവത്തിൽ പോലീസ് കേസെടുത്തു.

Advertisment