ശബരിമല തീര്‍ഥാടകരുടെ കാര്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ചു; നാലുപേര്‍ക്ക് പരിക്ക്

New Update
accdntt

പത്തനംതിട്ട: കൈപ്പട്ടൂരിനു സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് വീടിന്‍റെ മതിലില്‍ ഇടിച്ച് നാലുപേര്‍ക്ക് പരിക്ക്.

Advertisment

കൈപ്പട്ടൂര്‍ പോലീസ് ഫിംഗര്‍ പ്രിന്‍റ് ഓഫീസിനു സമീപം ഇന്നുരാവിലെയാണ് അപകടം. നിയന്ത്രണംവിട്ട കാര്‍ കൈപ്പട്ടൂര്‍ കാവുംകോട്ട് ജോര്‍ജിന്‍റെ വീടിന്‍റെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

കൊല്ലം അഞ്ചാലുംമൂട് സ്വദേശികളാണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ ഹേമന്ത്, യാത്രക്കാരായ സുനില്‍ (50), മണികണ്ഠന്‍ (45), അര്‍ജുന്‍ (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

അപകടത്തെ തുടര്‍ന്ന് ഡ്രൈവര്‍ വാഹനത്തില്‍ നിന്നു തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റവരെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സംഘം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചു.

Advertisment