/sathyam/media/media_files/2025/12/10/7e0613a0-e6e3-4fec-aa94-515ec6122d9b-2025-12-10-23-28-22.jpg)
ആലപ്പുഴ: ഒന്നാം വിവാഹ വാർഷികാഘോഷത്തിന് ജോലി സ്ഥലത്തുനിന്ന് വീട്ടിലേയ്ക്ക് പുറപ്പെട്ട ആരോഗ്യ പ്രവർത്തക വഴിമദ്ധ്യേ കെഎസ്ആർടിസി ബസ് കയറി മരണമടഞ്ഞു.
തലവടി ആനപ്രമ്പാൽ തെക്ക് യു.പി.സ്കൂളിന് സമീപം കണിച്ചേരിൽ ചിറ മെറീന ഷാനോ (24) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 8 മണിയോടുകൂടി അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ കേളമംഗലത്ത് വെച്ചാണ് അപകടം.
ബൈക്കും ബസും കൂട്ടിയിടിച്ചതിനെ തുടർന്ന് തെറിച്ചു വീണ മെറീനയുടെ മുകളിലൂടെ ബസ് കയറിയിറങ്ങിയാണ് ദാരുണാന്ത്യം സംഭവിച്ചത്.
എറണാകുളം അമൃതാ ആശുപത്രിയിൽ നേഴ്സാണ് മെറീന. അമ്പലപ്പുഴയിൽ റെയിൽവേ സ്റ്റേഷനിൽ ട്രയിനിൽ എത്തിയ മെറീനയെ ഭർത്താവ് ഷാനോ കെ ശാന്തൻ ബൈക്കിലെത്തി വീട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം.
ഗുരുതരമായി പരിക്കേറ്റ ഷാനോ കെ ശാന്തപ്പനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. എടത്വാ പോലീസ് മേൽനടപടി സ്വീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us