തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും ക്രെയിനും കൂട്ടിയിടിച്ച് അപകടം

New Update
BUS-ACCIDENT-2

തിരുവനന്തപുരം: നെടുമങ്ങാട് ഏണിക്കരയിൽ കെഎസ്ആർടിസി ബസും ക്രെയിനും കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരത്തു നിന്ന് വിതുരയിലേക്ക് പോയ കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽ പെട്ടത്.

Advertisment

വഴയില-പഴകുറ്റി നാലുവരി പാത നവീകരണത്തിന്റെ ഭാഗമായി നടക്കുന്ന ജോലികൾക്കിടെയാണ് ക്രയിനുമായി കെഎസ്ആർടിസി ബസ് കൂട്ടിയിടിച്ചത്. വഴയിലക്കും ഏണിക്കരയ്ക്കും ഇടയ്ക്കുള്ള ചെറുവളവിലാണ് അപകടം സംഭവിച്ചത്.

ക്രയിനിന്റെ നീളമുള്ള ഭാഗം മുൻ വശത്തെ കെഎസ്ആർടിസി ബസിൻ്റെ ​ഗ്ലാസ്സിൽ തട്ടുകയായിരുന്നു. അപകടത്തിൽ കെഎസ്ആർടിസി ബസ്സിന്റെ ഗ്ലാസ് തകർന്നു. ക്രെയിൻ ചെറിയ കുഴിയിലേക്ക് മറിഞ്ഞും വീണു. ബസ് യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ക്രയിൻ ഡ്രൈവർക്ക് ചെറിയ പരിക്കുണ്ട്.

അപകടത്തെ തുടർന്ന് തിരുവനന്തപുരം തെങ്കാശി സംസ്ഥാന പാതയിൽ അരമണിക്കൂർ ഗതാഗതം തടസപ്പെട്ടു.

Advertisment