പുതുവത്സര ദിനത്തിലെ വാഹനാപകടം, തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യം

New Update
road-accident

തിരുവനന്തപുരം: പുതുവത്സര ദിനത്തിലെ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ആറ്റിങ്ങൽ പൂത്തുറ സ്വദേശിയ്ക്കാണ് വ്യാഴാഴ്ച പുലർച്ചെ നടന്ന അപകടത്തിൽ ജീവൻ നഷ്ടമായത്. 

Advertisment

താഴമ്പള്ളി കുരിശടിക്ക് സമീപത്തെ തരിശുപറമ്പ് മേരിദാസൻ – സുനിത ദമ്പതികളുടെ മകൻ അജി രാജ് ആണ് മരിച്ചത്. പെരുമാതുറ ഭാഗത്ത് നിന്ന് അഞ്ചുതെങ്ങ് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. 

ബൈക്കിന്റെ പുറകിൽ ആയിരുന്നു അജി രാജ്. റോഡിലേക്ക് തെറിച്ചു വീണ അജി രാജിന് ഗുരുതരമായി പരുക്കേറ്റു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisment