വയനാട് അമ്പലവയലില്‍ മിനി ലോറി മരത്തിലിടിച്ച് അപകടം, തമിഴ്നാട് സ്വദേശിക്ക് ദാരുണാന്ത്യം

New Update
accident-death-2 (1)

കൽപ്പറ്റ: അമ്പലവയലില്‍ മിനി ലോറി മരത്തിലിടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു. ദിനകരൻ ആണ് മരിച്ചത്. നെല്ലാർച്ചാൽ റോഡിൽ നിയന്ത്രണം വിട്ട മിനി ലോറി മരത്തിലിടിക്കുകയായിരുന്നു.

Advertisment

മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്നു മിനിലോറിയാണ് ഇന്ന് രാവിലെ എട്ടുമണിയോടെ അപകടത്തിൽപ്പെട്ടത്.

ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. നിയന്ത്രണം വിട്ട ലോറി സമീപത്തുള്ള തോട്ടത്തിലേക്ക് കയറി മരത്തിലിടിക്കുകയായിരുന്നു. സംഭവത്തില്‍ ദിനകരന് ഗുരുതര പരുക്കേറ്റിരുന്നു.

തുടർന്ന് നാട്ടുകാരുടെയും പൊലീസിൻ്റെയും ഫയർഫോഴ്സിനെയും ശ്രമകരമായ പ്രവർത്തനത്തനത്തില്‍ മിനിലോറിയുടെ ക്യാബിൻ പൊളിച്ചാണ് തമിഴ്നാട് നെല്ലിക്കുപ്പം സ്വദേശി ദിനകരനെ പുറത്തെടുത്തത്. വാഹനത്തിൽ നിന്ന് പുറത്തെടുക്കുമ്പോൾ തന്നെ ദിനഗരൻ മരിച്ചിരുന്നു. പിന്നാലെ മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Advertisment