ബൈ​ക്കി​ന് പി​ന്നി​ൽ ലോ​റി​യി​ടി​ച്ച് അ​പ​ക​ടം; തി​രു​വ​ന​ന്ത​പു​രത്ത് സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

New Update
1767884678

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ പാ​ത​യി​ൽ ബൈ​ക്കി​ന് പി​ന്നി​ൽ ലോ​റി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ർ​ക്ക് ദാ​രു​ണാ​ന്ത്യം. ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ പാ​ത​യി​ൽ പ​ള്ളി​ച്ച​ൽ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. 

Advertisment

ക​ട​യ്ക്കു​ളം വി​രാ​ലി​വി​ള ശൈ​ല​ജ മ​ന്ദി​ര​ത്തി​ൽ ജ​യ​കു​മാ​ർ-​സ​ജി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​മ​ൽ (21), ആ​ല​പ്പു​ഴ കൈ​ചൂ​ണ്ടി​മു​ക്ക് ക​റു​ക​യി​ൽ ല​ക്ഷ്മി ഭ​വ​നി​ൽ പ്ര​മോ​ദ്-​ല​ക്ഷ്മി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ദേ​വി കൃ​ഷ്ണ (22) എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

ഇ​രു​വ​രും പി​എ​സ്‌​സി പ​രി​ശീ​ല​ന​ത്തി​ലാ​യി​രു​ന്നെ​ന്ന് നേ​മം പോ​ലീ​സ് പ​റ​യു​ന്നു. തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തു​നി​ന്നു​വ​ന്ന ബൈ​ക്കി​ന് പി​ന്നി​ലേ​ക്ക് പ​ള്ളി​ച്ച​ൽ ജം‌​ഗ്ഷ​നി​ൽ വ​ച്ച് ലോ​റി ഇ​ടി​ച്ചു ക​യ​റി​യെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഇ​രു​വ​രും സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചി​രു​ന്നു. 

Advertisment