മ​ല​പ്പു​റത്ത് ഓ​ട്ടോ​റി​ക്ഷ​യി​ൽനി​ന്നു തെ​റി​ച്ചു വീ​ണ് ആ​റാം ക്ലാ​സു​കാ​ര​നു ദാ​രു​ണാ​ന്ത്യം. അപകടം വാ​ഹ​ന​ത്തി​ന് കു​റു​കെ ചാ​ടി​യ പൂ​ച്ച​യെ ര​ക്ഷി​ക്കാ​ൻ ഓ​ട്ടോ​റി​ക്ഷ വെ​ട്ടി​ച്ച​പ്പോ​ൾ

New Update
1767940836

മ​ല​പ്പു​റം: ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്നും തെ​റി​ച്ചു വീ​ണ് ആ​റാം ക്ലാ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. വാ​ഹ​ന​ത്തി​ന് കു​റു​കെ ചാ​ടി​യ പൂ​ച്ച​യെ ര​ക്ഷി​ക്കാ​ൻ ഓ​ട്ടോ​റി​ക്ഷ വെ​ട്ടി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം. ക​ള​ത്തി​ൻ​പ​ടി സ്വ​ദേ​ശി ഷാ​ദി​ൻ(12) ആ​ണ് മ​രി​ച്ച​ത്.

Advertisment

വ്യാ​ഴാ​ഴ്ച രാ​ത്രി മ​ല​പ്പു​റം ചെ​ങ്ങ​ര പ​ള്ളി​പ്പ​ടി​യി​ൽ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ഞ്ചേ​രി പു​ല്ലൂ​ർ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് ഷാ​ദി​ൻ. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഷാ​ദി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Advertisment