New Update
/sathyam/media/media_files/2026/01/09/accident-20-2026-01-09-19-09-53.jpg)
തിരുവനന്തപുരം: കുറ്റിച്ചലിൽ ടിപ്പർ ലോറി ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്. ശംഭുതാങ്ങി സ്വദേശി സജിക്കാണ് അപകടത്തിൽ പരിക്കേറ്റത്.
Advertisment
അമിതവേഗതയിലെത്തിയ ടിപ്പർ ലോറി സജി സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ടിപ്പറിന്റെ അടിയിലേക്ക് തെറിച്ചുവീണു.
നിയന്ത്രണം വിട്ട ടിപ്പറിന്റെ ടയർ സജിയുടെ വലതുകാലിലൂടെ കയറിയിറങ്ങി. ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് അദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us