New Update
/sathyam/media/media_files/2026/01/10/acc-varikkasery-2026-01-10-20-22-09.jpg)
പാ​ല​ക്കാ​ട്: ഒറ്റപ്പാലത്ത് വരിക്കാശേരി മന കാണാനെത്തിയ വിനോദയാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് തോട്ടിലേയ്ക്ക് മറിഞ്ഞു.
Advertisment
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം ഉണ്ടായത്. വരിക്കാശേരി മനയ്ക്ക് സമീപത്തെ വയൽ പ്രദേശത്തെ തോട്ടിലേക്കാണ് ബസ് മറിഞ്ഞത്.
ബസിലുണ്ടായിരുന്ന 25 യാത്രക്കാരും ഡ്രൈവറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മനയുടെ ഗേറ്റിന് സമീപത്തെ കയറ്റം കയറുന്നതിനിടെയാണ് ബസ് നിയന്ത്രണം വിട്ട് പിന്നിലേയ്ക്ക് പോയത്. കണ്ണൂർ സ്വദേശികളാണ് ബസിലുണ്ടായിരുന്നത്.
നാട്ടുകാരുടെയും സ്ഥലത്തുണ്ടായിരുന്നവരുടെയും സഹായത്തോടെ എല്ലാവരെയും സുരക്ഷിതമായി പുറത്തെടുത്തു. പിന്നീട് ക്രെയിൻ ഉപയോഗിച്ച് ബസ് തോട്ടിൽ നിന്ന് കരയ്ക്കുകയറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us