New Update
/sathyam/media/media_files/2026/01/11/thiruvananthapuram-accident-5-injured-2026-01-11-18-34-43.jpg)
തിരുവനന്തപുരം: പള്ളിപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചു കയറി. അപകടത്തിൽ കൈക്കുഞ്ഞ് ഉൾപ്പെടെ 5 പേർക്ക് പരുക്ക് പറ്റി. വൈകുന്നേരം നാലരയോടെ പള്ളിപ്പുറം സിആർപിഎഫ് ജംഗ്ഷനിൽ ആണ് അപകടം ഉണ്ടായത്.
Advertisment
നിർമ്മാണം നടക്കുന്ന ദേശീയപാതയ്ക്കരിയിൽ സിമൻറ് ലോഡുമായി നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലാണ് കുടുംബം സഞ്ചരിച്ച കാർ ഇടിച്ചു കയറിയത്. ആറ്റിങ്ങൽ ഭാഗത്തേക്ക് പോയ കാർ നിയന്ത്രണം വിട്ടാണ് ലോറിക്ക് പിന്നിൽ ഇടിച്ചത്.
മൂന്ന് സ്ത്രീകളും ഒരു പുരുഷനും ഒരു കൈക്കുഞ്ഞുമാണ് കാറിൽ ഉണ്ടായിരുന്നത്. ശക്തമായ ഇടിയിൽ കാറിൻ്റെ രണ്ട് എയർബാഗുകളും പൊട്ടിയിരുന്നു. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us