കണ്ണൂരിൽ വ​നം വ​കു​പ്പി​ന്‍റെ വാ​ഹ​നം കാ​റി​ലി​ടി​ച്ച് യു​വ​തി​ക്ക് പ​രി​ക്ക്. മദ്യപിച്ച നിലയിൽ വാഹനമോടിച്ച താൽക്കാലിക ഡ്രൈവർ അറസ്റ്റിൽ

New Update
forest dpt

ക​ണ്ണൂ​ർ: കൂ​ത്തുപ​റ​മ്പി​ൽ വ​നം വ​കു​പ്പി​ന്‍റെ വാ​ഹ​നം കാ​റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വ​തി​ക്ക് പ​രി​ക്കേ​റ്റു. കാ​ർ യാ​ത്ര​ക്കാ​രി​യാ​യ ക​തി​രൂ​ർ സ്വ​ദേ​ശി നി​ബ​യ്ക്കാ​ണ്(29) പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കൂ​ത്തു​പ​റ​മ്പ് ഗ​വ.​താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Advertisment

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ രാ​വി​ലെ 9.45ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ത​ല​ശേ​രി ഭാ​ഗ​ത്തേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റി​ന്‍റെ പി​റ​കി​ൽ ഇ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി നി​ർ​ത്താ​തെ പോ​യ വ​നം വ​കു​പ്പി​ന്‍റെ വാ​ഹ​ന​ത്തെ നാ​ട്ടു​കാ​ർ പി​ന്തു​ട​ർ​ന്ന് പാ​റാ​ലി​ൽ വ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട നി​ല​യി​ലാ​യി​രു​ന്നു ഡ്രൈ​വ​റെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​റ​ളം ഫോ​റ​സ്റ്റ് ഓ​ഫീ​സ് വാ​ഹ​ന​ത്തി​ന്‍റെ താ​ൽ​ക്കാ​ലി​ക ഡ്രൈ​വ​ർ ഇ​രി​ട്ടി സ്വ​ദേ​ശി പി. ​ര​ഘു​നാ​ഥ​നെ(54) ആ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പി​ന്നീ​ട് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. വ​നം വ​കു​പ്പി​ന്‍റെ വാ​ഹ​ന​ത്തി​ൽ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

Advertisment