ആലുവയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; യാത്രക്കാരനെ പുറത്തെടുത്തത് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ

New Update
Aluva-Mangalappuzha-bridge-accidenT

കൊച്ചി: ആലുവ മംഗലപ്പുഴ പാലത്തിന് മുകളിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിനുള്ളിൽ കുടുങ്ങിപ്പോയ തൃപ്പൂണിത്തുറ സ്വദേശി ആന്റണിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. 

Advertisment

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. കൊച്ചി വിമാനത്താവളത്തിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്നു കാറിന് പിന്നിൽ മത്സ്യം കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. കാറിലുണ്ടായിരുന്ന മറ്റുള്ളവർ ഉടൻ പുറത്തിറങ്ങിയെങ്കിലും പിൻസീറ്റിലിരുന്ന ആന്റണിയുടെ കാലുകൾ സീറ്റിനിടയിൽ കുടുങ്ങുകയായിരുന്നു. 

തുടർന്ന് ആലുവയിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റ് എത്തി ഹൈഡ്രോളിക് കട്ടറുകൾ ഉപയോഗിച്ച് കാർ വെട്ടിപ്പൊളിച്ചാണ് രണ്ട് മണിക്കൂറിന് ശേഷം ആന്റണിയെ പുറത്തെടുത്തത്.

Advertisment