New Update
/sathyam/media/media_files/2026/01/31/accident-23-2026-01-31-15-53-50.jpg)
തിരുവനന്തപുരം: ആറ്റിങ്ങൽ കവിലൂരിൽ യാത്രക്കാരുമായി പോയ സ്വകാര്യ ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാർക്കും ലോറി ഡ്രൈവർക്കും പരുക്കേറ്റു. ലോറി ഡ്രൈവർ അമിതവേഗതയിൽ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്തതാണ് അപകട കാരണമായത്.
Advertisment
ബസ്സിൽ മുപ്പതോളം പേരാണുണ്ടായിരുന്നത്. ഏഴോളം പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ വർക്കല താലൂക്ക് ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ടിപ്പർ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us