സ്വ​കാ​ര്യ ബ​സ് കാ​ലി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി; വ​ളാ​ഞ്ചേ​രിയിൽ വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം

New Update
1771491999

മ​ല​പ്പു​റം: സ്വ​കാ​ര്യ ബ​സ് കാ​ലി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി​യ വ​യോ​ധി​ക​ൻ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. വ​ളാ​ഞ്ചേ​രി മു​ക്കി​ല​പീ​ടി​ക സ്വ​ദേ​ശി ശ​ശി ആ​ണ് മ​രി​ച്ച​ത്. വ​ളാ​ഞ്ചേ​രി ടൗ​ണി​ല്‍ ബു​ധ​നാ​ഴ്ചയാ​യി​രു​ന്നു അ​പ​ക​ടം.

Advertisment

റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന ശ​ശി​യു​ടെ കാ​ലി​ലൂ​ടെ സ്വ​കാ​ര്യ ബ​സ് ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. വ​ളാ​ഞ്ചേ​രി-​കോ​ഴി​ക്കോ​ട് റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. പു​ത്ത​ന​ത്താ​ണി ഭാ​ഗ​ത്തു നി​ന്നും വ​ന്ന സ്വ​കാ​ര്യ ബ​സ് ആ​ണ് ശ​ശി​യു​ടെ കാ​ലി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി​യ​ത്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ ശ​ശി​യെ വ​ളാ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം വി​ദ​ഗ്‌​ധ ചി​കി​ത്സ​യ്ക്കാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണം സം​ഭ​വി​ച്ചു.

Advertisment