മു​ണ്ട​ക്ക​യത്ത് പി​ക്ക​പ്പ് വാ​ൻ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് അപകടം, ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

New Update
G

മു​ണ്ട​ക്ക​യം: കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​യി​ലെ മു​ണ്ട​ക്ക​യം 35-മൈ​ൽ മ​രു​തും​മൂ​ടി​ന് സ​മീ​പം പി​ക്ക​പ്പ് വാ​ൻ നി​യ​ന്ത്ര​ണം​വി​ട്ട് കാ​റി​ലും ബൈ​ക്കി​ലും ഇ​ടി​ച്ച് 250 അ​ടി താ​ഴ്ത്തി​യി​ലേ​ക്ക് മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

Advertisment

ഇ​ന്ന് രാ​വി​ലെ പ​ത്ത​ര​യോ​ടു​ കൂ​ടി​യാ​യി​രു​ന്നു സം​ഭ​വം. ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്ന് മൈ​ദ​യു​മാ​യി കു​മ​ളി ഭാ​ഗ​ത്തേ​ക്ക് പോ​യ പി​ക്ക​പ്പ് ലോ​റി​യും പെ​രു​വ​ന്താ​നം ഭാ​ഗ​ത്തു​നി​ന്നും വ​ന്ന ബൈ​ക്കി​ലും കാ​റി​ലു​മി​ടി​ച്ച​ശേ​ഷം റോ​ഡി​ന്‍റെ വ​ശ​ത്തെ ബാ​രി​ക്കേ​ഡും ത​ക​ർ​ത്ത് താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ​വ​രു​ടെ നി​ല ഗു​രു​ത​ര​മ​ല്ല.

Advertisment