ചേരാനല്ലൂര്‍: കണ്ടെയ്‌നര്‍ റോഡില്‍ ചേരാനല്ലൂര്‍ സിഗ്നല്‍ ജങ്ഷനില്‍ സൈക്കിള്‍ യാത്രികന്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ചു മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
ചേരാനല്ലൂര്‍ ചിറ്റൂര്‍ കോളരിക്കല്‍ റോഡിനുസമീപം വാടകയ്ക്കുതാമസിക്കുന്ന ഇടുക്കി സ്വദേശി നേരുവീട്ടില്‍ അക്ഷയ് സന്തോഷി (24)നെയാണ് ചേരാനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
തമിഴ്‌നാട് സേലം മുടിയന്നൂര്‍ സ്വദേശി മുരുക (54) നാണ് റോഡിലൂടെ സൈക്കിള്‍തള്ളി പോകുന്നതിനിടെ കണ്ടെയ്‌നര്‍ ലോറിയിടിച്ച് മരിച്ചത്.
മുരുകന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഏതാനും ദിവസം മുന്‍പ് ഓടുന്ന കാറില്‍ രണ്ടുപേരെ വലിച്ചിഴച്ചുകൊണ്ടുപോയ സംഭവത്തിലെ പരാതിക്കാരനാണ് അക്ഷയ്.