ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് കായംകുളം സ്വദേശികളായ യുവാക്കൾക്ക് ഗുരുതര പരിക്ക്

പുലർച്ചെ 2-30 ഓടെ ദേശീയ പാതയിൽ പുന്നപ്ര മാർക്കറ്റ് ജംഗ്ഷന് സമീപമായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തേക്കു പോയ ബൈക്കും എതിർദിശയിൽ വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

author-image
ഇ.എം റഷീദ്
New Update
accUntitledon

അമ്പലപ്പുഴ: ദേശീയ പാതയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേർക്ക് ഗുരുതര പരിക്ക്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment

ബൈക്ക് യാത്രക്കാരായ കായംകുളം പട്ടാണി പറമ്പിൽ മുഹമ്മദ് സിനാൻ (21), കായംകുളം വലിയ തറ തെക്കേതിൽ അഭിജിത്ത് (21) എന്നിവർക്കാണ് പരിക്കേറ്റത്.

പുലർച്ചെ 2-30 ഓടെ ദേശീയ പാതയിൽ പുന്നപ്ര മാർക്കറ്റ് ജംഗ്ഷന് സമീപമായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തേക്കു പോയ ബൈക്കും എതിർദിശയിൽ വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

പരിക്കേറ്റവരെ നാട്ടുകാരും, പുന്നപ്ര പൊലീസും ചേർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിഭിത്ത് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Advertisment