തലശ്ശേരിയിൽ ആംബുലൻസും ഫയര്‍എഞ്ചിനും കൂട്ടിയിടിച്ചു; ആംബുലൻസ് ഡ്രൈവർ മരിച്ചു

പരിയാരത്തു നിന്നും മൃതദേഹവുമായി വരികയായിരുന്ന ആംബുലൻസ് തലശ്ശേരി കുളം ബസാറിലേക്ക് തീയ്യണക്കാൻ പോയ ഫയര്‍എഞ്ചിനുമായാണ് കൂട്ടിയിടിച്ചത്

New Update
3535353

കണ്ണൂര്‍: തലശ്ശേരിയിൽ ആംബുലന്‍സും ഫയര്‍എഞ്ചിനും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. പരിയാരം ഏഴാം കൊട്ടിൽ സ്വദേശി മിഥുനാണ് മരിച്ചത്. തലശ്ശേരി മൊയ്തുപാലത്തിന് സമീപം ഇന്നലെ രാത്രി 11 നായിരുന്നു അപകടം.

Advertisment

പരിയാരത്തു നിന്നും മൃതദേഹവുമായി വരികയായിരുന്നു ആംബുലൻസ്. തലശ്ശേരി കുളം ബസാറിലേക്ക് തീയ്യണക്കാൻ പോയ ഫയർഫോഴ്സിന്‍റെ ഫയര്‍എഞ്ചിനുമായാണ് കൂട്ടിയിടിച്ചത്. ഗുരുതര പരിക്കേറ്റ മിഥുനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisment