തളിപ്പറമ്പ് ദേശീയപാതയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മുപ്പതോളം പേര്‍ക്ക് പരിക്ക്

റെയിന്‍ഡ്രോപ്പ്സ് ബസും കണ്ണൂരില്‍ നിന്ന് പയ്യന്നൂരിലേക്ക് പോകുന്ന മൂകാംബിക ബസുമാണ് ഏഴാംമൈലില്‍ വച്ച് നേര്‍ക്ക് നേര്‍ കൂട്ടിയിടിച്ചത്.

New Update
3535353

കണ്ണൂര്‍; തളിപ്പറമ്പ് ദേശീയപാതയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മുപ്പതോളം പേര്‍ക്ക് പരിക്ക്.

Advertisment

കാഞ്ഞങ്ങാട് നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന റെയിന്‍ഡ്രോപ്പ്സ് ബസും കണ്ണൂരില്‍ നിന്ന് പയ്യന്നൂരിലേക്ക് പോകുന്ന മൂകാംബിക ബസുമാണ് ഏഴാംമൈലില്‍ വച്ച് നേര്‍ക്ക് നേര്‍ കൂട്ടിയിടിച്ചത്.

രണ്ട് ബസുകളിലെയും ഡ്രൈവര്‍മാര്‍ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരെ ലൂര്‍ദ്, തളിപ്പറമ്പ് സഹകരണ ആശുപത്രികളിലും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു

Advertisment