New Update
/sathyam/media/media_files/Eto1prqbkFgIzYT5yKZQ.jpg)
കോഴിക്കോട്: വടകര മുക്കാളിയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം.
Advertisment
അമേരിക്കയില്‍ നിന്നും വരികയായിരുന്ന ന്യൂമാഹി സ്വദേശി ഷിജില്‍ (40), കാര്‍ ഡ്രൈവര്‍ തലശ്ശേരി സ്വദേശി ജൂബി (38) എന്നിവരാണ് മരിച്ചത്.
രാവിലെ 6.45 നായിരുന്നു അപകടം. ചരക്കുകയറ്റി തലശ്ശേരി ഭാഗത്തു നിന്നും വന്ന ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.
ഇടിയെത്തുടര്‍ന്ന് റോഡരികിലെ വെള്ളക്കുഴിയിലേക്ക് കാര്‍ വീണു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണോ അപകടത്തിന് കാരണമെന്ന് വ്യക്തമല്ല.