കരിങ്കുന്നം: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കരിങ്കുന്നം പഴയമറ്റം ഒറ്റല്ലൂർ മറ്റത്തിലാനിക്കൽ മാത്യുവിൻ്റെ മകൻ ജീവൻ മാത്യു (28) ആണ് മരിച്ചത്.
കഴിഞ്ഞ 31 ന് രാത്രിയിൽ കുന്നംപടി കോടിക്കുളം റോഡിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ജോലി കഴിഞ്ഞ് തിരികെ വരുന്നതിനിടെയാണ് അപകടം.
അമ്മ:അച്ചാമ്മ. സഹോദരൻ: ജിനോയി മാത്യു. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കരിങ്കുന്നം നെടിയകാട് പള്ളി സെമിത്തേരിയിൽ.