Advertisment

കണ്ണൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് കര്‍ണ്ണാടക സ്വദേശികളായ 23 പേര്‍ക്ക് പരിക്ക്. ഡ്രൈവര്‍ ഉറങ്ങിപ്പോയതെന്ന് സംശയം

പരിക്കേറ്റവരെ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.

New Update
accUntitledtru

കണ്ണൂര്‍: പിലാത്തറ ചെറുതാഴത്ത് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ചെറുതാഴം അമ്പലം റോഡില്‍ കര്‍ണ്ണാടക ഹാസന്‍ സ്വദേശികളായ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ആണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. 

Advertisment

അപകടത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റു. കുട്ടികളടക്കം 26 പേര്‍ ബസില്‍ ഉണ്ടായിരുന്നു. ദര്‍ശനം കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് അപകടം.

പരിക്കേറ്റവരെ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.

 

Advertisment