ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
/sathyam/media/media_files/2024/11/26/ZpTjb97rjlZoQa8bQDUC.webp)
കൊച്ചി: എറണാകുളം ഇടപ്പള്ളിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണു. ചേരാനല്ലൂർ റോഡില്‍ കുന്നുംപുറം സിഗ്നലിന് സമീപമുണ്ടായ അപകടത്തിൽ ആർക്കും പരിക്കില്ല. സംഭവത്തിന് പിന്നാലെ ഗതാഗതം തടസ്സപ്പെട്ടു.
Advertisment
ദേശീയപാത നിർമാണം നടക്കുന്ന വഴിയില്‍ കണ്ടെയ്നർ ലോറിയുടെ ഇടതുവശത്തുകൂടെ കാർ കടന്നുപോയപ്പോള്‍ ലോറി പെട്ടെന്ന് വെട്ടിക്കുകയായിരുന്നു. ഇതോടെ പാലത്തിന്റെ ഗർഡറില്‍ ഇടിച്ച് ലോറിയില്‍ നിന്നും കണ്ടെയ്നർ വേർപെട്ട് കാറിനു മുകളിലേക്ക് വീഴുകയായിരുന്നു.
പറവൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ഇരുവാഹനങ്ങളും. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.