തിരുവില്ല്വാമല: ഓടികൊണ്ടിരുന്ന ബസ്സില്‍ നിന്നും തെറിച്ചു വീണ യുവതി മരിച്ചു. ഇന്ന് കാലത്ത് 6.30ന് തിരുവില്ലാമല പഴയന്നൂര്‍ റോഡില്‍ കാട്ടുകുളം സ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്ത് വെച്ചാണ് സംഭവം.
ഇന്ദിരാദേവിയാണ് മരിച്ചത്. എല്‍ഐസി ഏജന്റാണ്.
കാടാമ്പുഴ ക്ഷേത്രത്തിലേക്ക് റൂട്ട് ബസ്സില്‍ പോവുകയായിരുന്നു ഇന്ദിരദേവി. ഒറ്റപ്പാലം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.