കൊല്ലം: മീയണ്ണൂരിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ബസില്‍ ഗർഭിണി ഉൾപ്പെടെ 30ഓളം യാത്രക്കാരുണ്ടായിരുന്നു.
അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൊല്ലത്ത് നിന്നും കുളത്തൂപ്പുഴ പോകുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഇന്നു വൈകീട്ടോടെയാണ് സംഭവം നടന്നത്.
മീയണ്ണൂരിലെ വളവിൽ നിയന്ത്രണം നഷ്ടപ്പെട്ടാണ് ബസ് മറിഞ്ഞതെന്നാണു സാക്ഷികൾ നൽകുന്ന വിവരം. സമീപത്ത് പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറിലും ബസ് ഇടിച്ചു.