New Update
/sathyam/media/media_files/2025/03/04/B8kJINJEZq2dvPUkDphD.jpg)
കാസർകോട്:ഉപ്പളയിൽ കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി മൂന്ന് മരണം. ഒരാളുടെ നില ഗുരുതരമാണ്. ബായിക്കട്ട സ്വദേശികളായ ജനാർദ്ദന, മകൻ വരുൺ, കിഷൻ എന്നിവരാണ് മരിച്ചത്.
Advertisment
കിഷനെ മംഗലാപുരത്ത് കൊണ്ടാക്കാൻ പോകുമ്പോൾ വാമഞ്ചൂരിൽവെച്ച് രാത്രി 10.30ഓടെയായിരുന്നു അപകടം. ഉപ്പള ചെക്ക് പോസ്റ്റിന് സമീപത്തെ പാലത്തിലെ കൈവരിയിലേക്ക് കാറിടിച്ച് കയറുകയായിരുന്നു.
കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് നാലു പേരെയും പുറത്തെടുത്തത്.
നാട്ടുകാർ ഓടിക്കൂടി കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മൂന്നുപേർ മരിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us