ഇടുക്കി: അടിമാലിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു. തമിഴ്നാട് ഉദുമൽപേട്ടയിൽ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്സാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്.
വൈകീട്ട് മൂന്നാറിൽ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.