മലപ്പുറത്ത് കെഎസ്ആര്‍ടിസിയും ലോറിയും കൂട്ടിയിടിച്ച് അപകടം. ഒരാള്‍ മരിച്ചു, 20 പേര്‍ക്ക് പരിക്ക്

New Update
s

മലപ്പുറം: ദേശീയപാതയില്‍ തിരൂര്‍ക്കാട് ഐടിസിക്ക് സമീപം കെഎസ്ആര്‍ടിസി ബസും മാടുകളെ കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. 

Advertisment

മണ്ണാര്‍ക്കാട് അരിയൂര്‍ സ്വദേശി ശ്രീനന്ദയാണ് മരിച്ചത്. പരിക്കേറ്റ 20 പേരെ സമീപത്തെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

രണ്ടു പേരുടെ നില ഗുരുതരമാണ്. കോഴിക്കോട്ടുനിന്നു പാലക്കാട്ടേയ്ക്കു പോയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

Advertisment