ആലപ്പുഴ: ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന പെൺസുഹൃത്തിന് പരുക്കേറ്റു.
ചേർത്തല മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡ് വളവനാട് ചേറുവെളി സജിമോൻ-ലിജിമോൾ ദമ്പതികളുടെ മകൻ അജയ് (19) ആണ് മരിച്ചത്. എസ്എൻ പുരം എസ്‌എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയാണ്.
ചേർത്തല താലൂക്ക് താലൂക്ക് ഓഫീസിന് സമീപത്ത് ഞായറാഴ്ച 12 മണക്കായിരുന്നു അപകടം. ബസ് വരുന്നതുകണ്ട് ബൈക്ക് ബ്രേക്ക് ചെയ്തെങ്കിലും ബസ്സിന് അടിയിലേക്ക് ബൈക്ക് തെന്നി വീഴുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടി ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
അക്ഷയ് ആണ് അജയുടെ സഹോദരൻ. പാതിരപ്പള്ളി പാംഫൈർ കയർ കമ്പനിയിലെ ജീവനക്കാരനാണ് സജിമോൻ.