തിരുവനന്തപുരം കഴക്കൂട്ടത്ത് കാർ തലകീഴായി മറിഞ്ഞു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

New Update
d

തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയില്‍ കാര്‍ തലകീഴായി മറിഞ്ഞു. ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടുകൂടി കോവളത്ത് നിന്ന് വര്‍ക്കലയിലേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം നഷ്ടമായി അപകടത്തില്‍പ്പെട്ടത്. 

Advertisment

അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. കാറിലുണ്ടായിരുന്ന രണ്ട് പേര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സഹോദരങ്ങളായ രണ്ടു പേരാണ് കാറില്‍ ഉണ്ടായിരുന്നത്. കാര്‍ ഭാഗികമായി തകര്‍ന്നു.


മുന്നിലുണ്ടായിരുന്ന വാഹനം പെട്ടെന്ന് വേഗത കുറച്ചതോടെ വാഹനത്തിലിടിക്കാതിരിക്കാന്‍ കാര്‍ വെട്ടിക്കുകയായിരുന്നു. ഇതോടെ ഫ്ളൈ ഓവറിന്റെ ഡിവൈഡറില്‍ തട്ടി കീഴ്മേല്‍ മറിഞ്ഞു. 


പിന്നാലെ വന്ന വാഹനത്തിലെ കാമറ പകര്‍ത്തിയ ദൃശ്യങ്ങളില്‍ നിന്നാണ് അപകടത്തിന്റെ തീവ്രത വ്യക്തമായത്. വലിയ അപകടത്തിൽ നിന്ന് കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.