കോഴിക്കോട്: നിയന്ത്രണം വിട്ട സ്കൂട്ടർ മതിലിൽ ഇടിച്ച് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. താമരശേരി - മുക്കം സംസ്ഥാന പാതയിൽ ഓമശേരിക്കു സമീപം മുടൂരിലുണ്ടായ അപകടത്തിൽ ബിഹാർ സ്വദേശി ബീട്ടുവാണ് മരിച്ചത്.
മുടൂരിലെ ക്രഷർ യൂണിറ്റിലെ ജീവനക്കാരനാണ് ബീട്ടു. അപകട സമയത്ത് ബീട്ടുവിന് ഒപ്പമുണ്ടായിരുന്ന ശരവണിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബീട്ടുവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.