ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു. കത്തിനശിച്ചത് മറയൂരിൽ നിന്നും മൂന്നാറിലേക്ക് വരികയായിരുന്ന സഞ്ചാരികളുടെ വാഹനം. യാത്രികർ ചാടിയിറങ്ങിയതിനാൽ ഒഴിവായത് വൻ അപകടം

New Update
d

മൂന്നാർ: ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു. മൂന്നാർ ഉദുമൽപ്പെട്ട അന്തർ സംസ്ഥാന പാതയിൽ പെരിവരയ്ക്കും കന്നിമലക്കും ഇടയിലാണ് സഞ്ചാരികൾ സഞ്ചരിച്ച കാറിനാണ് തീ പിടിച്ചത്. 

Advertisment

മറയൂർ സന്ദർശനത്തിനുശേഷം മൂന്നാറിലേക്ക് വരികയായിരുന്ന സഞ്ചാരികളുടെ വാഹനത്തിനാണ് തീ പിടിച്ചത്.

കന്നിമലയ്ക്ക് സമീപം വെച്ച് വാഹനത്തിൽ പുക ഉയരുന്നത് കണ്ട സഞ്ചാരികൾ പെട്ടെന്ന് തന്നെ വാഹനത്തിൽ നിന്നും പുറത്തിറങ്ങുകയായിരുന്നു. വാഹനത്തിൽ നാല് പേരാണ് ഉണ്ടായിരുന്നത്. 

ഉടൻതന്നെ വാഹനത്തിൽ വലിയ രീതിയിൽ തീ ആളിപ്പടരുകയായിരുന്നു. സഞ്ചാരികൾ പെട്ടെന്ന് തന്നെ വാഹനത്തിൽ നിന്ന് ഇറങ്ങിയത് കാരണം വൻ അപകടം ഒഴിവായി. 

മൂന്നാറിലെ അഗ്നി രക്ഷാ സേനയെത്തിയാണ് തീയണച്ചത്. മൂന്നാർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.