പെരുമ്പാവൂർ: പാണിയേലിയിൽ വിനോദ സഞ്ചാരികളുടെ ജീപ്പ് മറിഞ്ഞ് അപകടം. നാലു കുട്ടികൾ അടക്കം 10 പേർക്ക് പരിക്ക്. കുന്നംകുളം സ്വദേശി ബിനോയിയും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്.
ബിനോയ് ഓടിച്ചിരുന്ന ബൊലേറോ ജീപ്പ് പാണിയേലി പൊരിന് തൊട്ടടുത്തുള്ള ചെളി നിറഞ്ഞ താഴ്ചയിലേക്ക് നിയന്ത്രണം വിട്ട് തല കീഴായി മറിയുകയായിരുന്നു.
വാഹനത്തിൽ ആകെ 10 പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ആരുടെയും പരുക്ക് ഗുരുതരം അല്ല.