തമിഴ്നാട്ടിൽ ബസും കാറും കൂട്ടിയിടിച്ച് മലയാളികളായ നാല് വിനോദസഞ്ചാരികള്‍ മരിച്ചു. അപകടം വേളാങ്കണ്ണിയിലേക്കുള്ള യാത്രക്കിടെ

കേരളത്തില്‍ നിന്നുള്ള സംഘം സഞ്ചരിച്ച വാഹനം ഒരു സര്‍ക്കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

New Update
accident

ചെന്നൈ: തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം. ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. തിരുവാരൂര്‍ - തിരുതുരൈപ്പുണ്ടിക്ക് സമീപം കരുവാപ്പഞ്ചേരി കടക്കുന്നതിനിടെയാണ് സംഭവം. വിനോദസഞ്ചാരികളാണ് മരിച്ചത്.

Advertisment

കാര്‍ യാത്രക്കാരായ തിരുവനന്തപുരം സ്വദേശികളായ സജിനാഥ്, രാജേഷ്, സുജിത്ത്, രാഹുല്‍ എന്നിവര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.


മറ്റ് മൂന്ന് യാത്രക്കാരായ കാഞ്ചിറങ്കുളം സ്വദേശി റജീനസ്, തിരുവനന്തപുരം നെല്ലിമേട് സ്വദേശികളായ സാബി, സുനില്‍ എന്നിവരെ സാരമായ പരിക്കുകളോടെ തിരുത്തുറൈപൂണ്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരളത്തില്‍ നിന്നുള്ള സംഘം സഞ്ചരിച്ച വാഹനം ഒരു സര്‍ക്കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. വേളാങ്കണ്ണി സന്ദര്‍ശിക്കാന്‍ എത്തിയ വിനോദസഞ്ചാരികളുടെ വാഹനമാണ് നിയന്ത്രണം വിട്ട് നാഗപട്ടണത്ത് നിന്ന് രാമനാഥപുരത്തേക്ക് പോകുകയായിരുന്ന സര്‍ക്കാര്‍ ബസില്‍ ഇടിച്ചത്.