ട്രെയിനിനു മുന്നിൽ ചാടിയ 38കാരനും പ്ലസ് വൺ വിദ്യാർഥിനിക്കും ദാരുണാന്ത്യം. സംഭവം ആലപ്പുഴ കരുവാറ്റയിൽ

New Update
s

ആലപ്പുഴ: കരുവാറ്റയിൽ ട്രെയിനിനു മുന്നിൽ ചാടി യുവാവും പ്ലസ് വൺ വിദ്യാർഥിനിയും ആത്മഹത്യ ചെയ്തു.

Advertisment

ചെറുതന കന്നോലിൽ കോളനിയിൽ താമസിക്കുന്ന ശ്രീജിത്തും (38) പള്ളിപ്പാട് സ്വദേശിനിയായ 17 കാരിയുമാണ് മരിച്ചത്. 

ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ കരുവാറ്റ റെയിൽവേ ക്രോസിനു സമീപമാണ് സംഭവം.

തിരുവനന്തപുരം നോർത്ത് – അമൃത്‌സർ എക്സ്പ്രസിനു മുന്നിലേക്ക് ഇരുവരും എടുത്തുചാടുകയായിരുന്നു. സംഭവത്തെ തുടർന്ന് ട്രെയിൻ ഹരിപ്പാട് 20 മിനിറ്റോളം പിടിച്ചിട്ടു. വിവാഹിതനായ ശ്രീജിത്ത്, രണ്ടു മക്കളുടെ പിതാവാണ്.

Advertisment