New Update
/sathyam/media/media_files/2025/06/06/LHE3zb1xWkp0CIP1RjQ2.jpg)
കണ്ണൂർ: ബസിന്റെ എയര്‍ലീക്ക് പരിശോധിക്കുന്നതിനിടെ എയര്‍ സസ്പെന്‍ഷനിടയില്‍ തല കുടുങ്ങി മെക്കാനിക് മരിച്ചു. പാട്യം സ്വദേശി സി.വി.സുകുമാരൻ(60) ആണ് മരിച്ചത്.
Advertisment
രാവിലെ എട്ടോടെ ബസ് നന്നാക്കാനെത്തിയ സുകുമാരനെ 10 ആയിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് മകന് അന്വേഷിച്ചെത്തുകയായിരുന്നു. ബസിന് സമീപത്തെത്തി നോക്കിയപ്പോഴാണ് തല കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us