മ​ണ്ണാ​ർ​ക്കാ​ട് വീ​ടി​ന്‍റെ ചു​മ​രി​ടി​ഞ്ഞ് വീ​ണ് അ​പ​ക​ടം. വ​യോ​ധി​കയ്ക്ക് ദാരുണാന്ത്യം

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
D

പാ​ല​ക്കാ​ട്: ക​ന​ത്ത മ​ഴ​യി​ൽ മ​ണ്ണാ​ർ​ക്കാ​ട് മ​ണ​ല​ടി​യി​ൽ വീ​ടി​ന്‍റെ ചു​മ​രി​ടി​ഞ്ഞ് വീ​ണ് വ​യോ​ധി​ക മ​രി​ച്ചു. മ​ണ​ല​ടി ഉ​ന്ന​തി​യി​ലെ റാ​വു​ത്ത​ർ വീ​ട്ടി​ൽ പാ​ത്തു​മ്മ​ബി (80) ആ​ണ് മ​രി​ച്ച​ത്.

Advertisment

ഇ​ന്ന് രാ​വി​ലെയായിരുന്നു അ​പ​ക​ടം. ഭാ​ഗി​ക​മാ​യി പൊ​ളി​ച്ചു പ​ണി​യു​ന്ന വീ​ടി​ന്‍റെ ശു​ചിമു​റി​യു​ടെ ഭാ​ഗം അ​ട​ർ​ന്നുവീ​ഴു​ക​യാ​യി​രു​ന്നു. 

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ ഉ​ട​നെ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Advertisment