കൊട്ടാരക്കരയിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം. പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

New Update
s

കൊല്ലം: കൊട്ടാരക്കരയിൽ കാറും പിക്കപ്പും കൂട്ടി ഇടിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ആംഡ് പൊലീസ് സബ് ഇൻസ്‌പെക്ടറായ കടയ്ക്കൽ സ്വദേശി സാബുവാണ് ( 52 ) മരിച്ചത്. 

Advertisment

പൊലിക്കോട് അനാട് ആണ് സംഭവം. കൊട്ടാരക്കര ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക്‌ വരുമ്പോൾ എതിർദിശയിൽ വന്ന പിക് അപ്പ് ഇടിക്കുകയായിരുന്നു. 

കാർ ഓടിച്ചിരുന്ന എസ്ഐ സാബുവിനെ പരുക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisment