New Update
/sathyam/media/media_files/2025/08/07/untitledtarifacc-2025-08-07-15-31-58.jpg)
ചങ്ങനാശേരി: ചങ്ങനാശേരിയില്‍ ഓട്ടോറിക്ഷയില്‍ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. പെരുന്ന മലേക്കുന്ന് സ്വദേശി പുത്തൻപറമ്പിൽ അനിമോൻ പി.സി ( അനികുട്ടൻ) മരിച്ചു.
Advertisment
എസ് ബി കേളജിന് സമീപം ഓട്ടോറിക്ഷയിൽ എത്തിയ യാത്രക്കാരെ ഇറക്കിയ ശേഷം ഓട്ടോ തിരിക്കുമ്പോൾ ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും എത്തിയ കാർ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ അനിൽ തെറിച്ചു പുറത്തു പോവുകയും ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് സമീപത്ത് കിടന്ന് ടിപ്പറിൽ ഇടിച്ചു നിൽക്കുകയായിരുന്നു.
സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. ചങ്ങനാശ്ശേരി എൻഎസ്എസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിന് സമീപമുള്ള ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറാണ് അനിൽകുമാർ, ഭാര്യ സുശീല (മിനി), മക്കൾ അർജുൻ, ലക്ഷ്മി.