കുമളിയില്‍ കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം. 4 പേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

New Update
kumili

ഇടുക്കി: കുമളി ചെളിമടയ്ക്ക് സമീപം കാറും ജീപ്പും കൂട്ടിയിടിച്ച് 4 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ശബരിമലയിൽ നിന്ന് കുമളിയിലേക്കു വന്ന തെലങ്കാന രജിസ്ട്രേഷനിലുള്ള കാറും, വിനോദസഞ്ചാരികളുമായി പോയ ജീപ്പുമാണ് കൂട്ടിയിടിച്ചത്.

Advertisment

കാറിലുണ്ടായിരുന്ന തെലങ്കാന സ്വദേശികളായ ആറാം ഭരത്, പ്രശാന്ത്, അരവിന്ദ്, കിഷോർ എന്നിവർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നുപേരുടെ ആരോഗ്യനില ഗുരുതരമായതിനാൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജീപ്പിലുണ്ടായിരുന്ന നീവേലി ബാലാജിക്കും ഗുരുതര പരിക്കേറ്റു. പിന്നീട് തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മറ്റ് യാത്രക്കാരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.

കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പോലീസ് പ്രാഥമികമായി കണ്ടെത്തിയത്.

Advertisment