New Update
/sathyam/media/media_files/2025/08/18/schoolvanaccident-1755498775671-78f4559a-be88-4308-b495-2ecd90c91ad2-900x506-2025-08-18-15-26-05.png)
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ സ്കൂൾ വാൻ താഴ്ചയിലേക്ക് വീണ് വലിയ അപകടം. വാനിലുണ്ടായിരുന്ന 31 വിദ്യാർത്ഥികൾക്കും ഒരു അധ്യാപികയ്ക്കുമടക്കം 32 പേർക്ക് പരിക്കേറ്റു.
Advertisment
സെന്റ് സാന്താസ് സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകുകയായിരുന്ന സ്വകാര്യ വാനാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ കുട്ടികളെ ശാസ്തമംഗലം സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഇന്ന് രാവിലെ കുട്ടികളുമായി സ്കൂളിലേക്ക് വരുന്നതിനിടെയാണ് വാൻ അപകടത്തിൽപ്പെട്ടത്. സ്വകാര്യ വാഹനങ്ങൾ സ്കൂളിൽ കോംപൗണ്ടിൽ പ്രവേശിപ്പിക്കാറില്ല. കുട്ടികളെ ഇറക്കാനായി റിവേഴ്സ് എടുക്കുന്നതിനിടെ വാൻ കുഴിയിലേക്ക് വീഴുകയായിരുന്നു.
സംഭവത്തെ തുടർന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ആശുപത്രിയിൽ എത്തി കുട്ടികളെ സന്ദർശിച്ചു. കുഞ്ഞുങ്ങൾക്ക് എല്ലാവിധ സഹായവും ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.