New Update
/sathyam/media/media_files/2025/08/18/bus-tvm-2025-08-18-17-33-10.jpg)
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്പെൻസർ ജംഗ്ഷനിൽ സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട കാശിനാഥൻ ബസാണ് അപകടത്തിൽപ്പെട്ടത്.
Advertisment
ബസ് ഡിവൈഡറിൽ ഇടിച്ചുയർന്ന് സമീപത്തുണ്ടായിരുന്ന തെരുവ് വിളക്കിലും ഇടിച്ചു. ബസ് ഓടിച്ചിരുന്ന പ്രമോദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് നിയന്ത്രണം നഷ്ടപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.
അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ പ്രമോദിനെയും രണ്ട് യാത്രക്കാരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.