New Update
/sathyam/media/media_files/2025/08/19/thamarasserycarfire-2025-08-19-19-54-33.webp)
കോഴിക്കോട്: താമരശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. താമരശരി-ചുരം തുഷാര ഗിരി റോഡില്‍ വട്ടച്ചിറയില്‍ വച്ചാണ് കാറിന് തീപിടിച്ചത്.
Advertisment
കാറിന്റെ മുന്‍ഭാഗത്ത് നിന്നും പുകയുയര്‍ന്നതോടെ ഉള്ളിലുണ്ടായിരുന്നവര്‍ ഡോര്‍ തുറന്നു പുറത്തിറങ്ങുകയായിരുന്നു. പിന്നാലെ തീ ആളി പടർന്നു.
മുക്കത്ത് നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഉള്ള്യേരി സ്വദേശികളായ മൂന്ന് പേരായിരുന്നു കാറിലുണ്ടായിരുന്നത്. പെട്ടെന്ന് തന്നെ ഇറങ്ങി ഓടിയതിനാൽ തലനാരിഴയ്ക്കാണ് മൂന്നുപേരും രക്ഷപ്പെട്ടത്.