/sathyam/media/media_files/2025/08/23/pumb-2025-08-23-23-21-08.png)
കൊച്ചി: ആലുവയില്‍ പെട്രോള്‍ പമ്പില്‍ യുവാവ് ബൈക്കിന് തീയിട്ടു. ദേശം അത്താണിയിലെ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിലാണ് യുവാവിന്റെ പരാക്രമം.
പെട്രോള്‍ അടിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ചെങ്ങമനാട് സ്വദേശി പ്രദീപ് ബൈക്കിന് തീ ഇട്ടതെന്നാണ് സൂചന. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
പ്രദീപ് പെട്രോള്‍ അടിക്കാന്‍ പമ്പില്‍ വന്നപ്പോള്‍ കാറില്‍ ബൈക്ക് തട്ടിയെന്ന് പറഞ്ഞ് കാറുകാരനും ബൈക്കുകാരനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അപ്പോഴാണ് പ്രദീപ് തീപ്പെട്ടിയുരച്ച് സ്വന്തം ബൈക്കിന് തീയിട്ടത്.
ബൈക്കിന് അപ്പോള്‍ തന്നെ തീപിടിച്ചു. ഇന്ധനം നിറച്ച മെഷീന് തൊട്ടടുത്തായിരുന്നില്ല. കുറച്ചു ദൂരെയായതിനാലാണ് വലിയ അപകടം ഒഴിവായത്.
ജീവനക്കാരെല്ലാം കൂടി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ബൈക്ക് പൂര്‍ണമായി കത്തിയിരുന്നു. യുവാവ് അവിടെ നിന്നും ഇറങ്ങിയോടി. പിന്നീട് ചെങ്ങമനാട് പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു.