/sathyam/media/media_files/2025/08/25/untitled-2025-08-25-16-15-52.jpg)
കോട്ടയം: പാലാ - തൊടുപുഴ ഹൈവേയില്‍ വാഹനാപകടം. 25 അടി താഴ്ചയിലേക്കു കാര്‍ മറിഞ്ഞു മൂന്നു പേര്‍ക്കു പരുക്ക്. പാലാ- തൊടുപുഴ റൂട്ടില്‍ നെല്ലാപ്പാറ വളവില്‍ ഇന്ന് ഉച്ചയ്ക്കു രണ്ടുമണിയോടെ ആയിരുന്നു അപകടം. പരുക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി.
മൂവാറ്റുപുഴ പുനലൂര്‍ സംസ്ഥാന പാതയില്‍ ഉള്‍പ്പെടുന്ന തൊടുപുഴ - പാലാ റോഡിലെ നെല്ലാപ്പാറയില്‍ അപകടമൊഴിയുന്നില്ല.
ഇവിടത്തെ വളവുകള്‍ നാട്ടുകാര്‍ക്കും വാഹന യാത്രക്കാര്‍ക്കും ഇന്ന് പേടിസ്വപ്നമാണ്. ഈ ഭാഗത്തു കുത്തിറക്കവും തുടര്‍ച്ചയായ വളവുകളുമാണ്. കൊടുംവളവാണ് ഇവിടെ അപകടങ്ങള്‍ക്കു കാരണമാകുന്നത്.
ഏതാനും മാസങ്ങള്‍ക്കു മുന്‍പ്, ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട തടിലോറി കുരിശുപള്ളി വളവിനു തൊട്ടുമുന്‍പായി വീടിന്റെ കല്‍ക്കെട്ടിലും സോളര്‍ ലൈറ്റിന്റെ പോസ്റ്റിലും ഇടിച്ചു നിര്‍ത്തിയാണു വന്‍ അപകടം ഒഴിവാക്കിയത്.
ഇതിനു ശേഷമാണ് ഇവിടെ ബാരിക്കേഡ് പുനഃസ്ഥാപിച്ചിരുന്നു. ഏതാനും വര്‍ഷം മുന്‍പ് കെഎസ്ആര്‍ടിസി ബസ് വളവില്‍ നിയന്ത്രണം വിട്ടു താഴേക്കു പതിച്ചെങ്കിലും മരത്തില്‍ തങ്ങിനിന്നതിനാല്‍ വലിയ അപകടം ഒഴിവായി.
ദിവസേനയെന്നവണ്ണം അപകടങ്ങള്‍ ഉണ്ടായതോടെ പൊതുമരാമത്ത് വകുപ്പ് നിലവിലുള്ള റോഡിന്റെ അലൈന്റ്‌മെന്റ് മാറ്റാന്‍ ഈ ഭാഗത്ത് ടൈല്‍ വിരിച്ചു തുടങ്ങിയിയിരുന്നു.
പണി നടക്കുന്നതിടെ ചരക്കുലോറി ഇവിടെ മറിഞ്ഞ് ഡ്രൈവര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഇതിനു ശേഷമാണു വീണ്ടും അപകടം നടക്കുന്നത്.