/sathyam/media/media_files/2025/08/29/acci-kochi-2025-08-29-17-34-17.jpg)
കൊച്ചി:കളമശേരിയില്‍ വാഹനത്തില്‍ നിന്ന് ഗ്ലാസ് ഇറക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം. അസം സ്വദേശിയായ അനില്‍ പട്നായക്ക് ആണ് മരിച്ചത്.
കളമശേരി പൂജാരി വളവിനു സമീപമുള്ള ഗ്ലാസ് ഫാക്ടറിയില്‍ ചെന്നൈയില്‍ നിന്നെത്തിച്ച ലോഡ് ഇറക്കുന്നതിനിടെയായിരുന്നു അപകടം.
7 പേരാണ് ലോഡ് ഇറക്കാന്‍ ഉണ്ടായിരുന്നത്. അവസാനത്തെ കെട്ട് പൊട്ടിക്കുന്ന സമയത്ത് ഇതിലുണ്ടായിരുന്ന 18 ഗ്ലാസുകളും അനിലിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ലോറിയുടെ കൈവരിക്കും ഗ്ലാസിനും ഇടയില്‍പ്പെട്ട് അനില്‍ ഞെരിഞ്ഞമര്‍ന്നു.
കൂടെയുള്ളവര്‍ ഗ്ലാസുകള്‍ മാറ്റി അനിലിനെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സിനെ വിളിച്ചു വരുത്തി ചില്ലുകള്‍ പൊട്ടിച്ചാണ് അനിലിനെ പുറത്തെടുത്തത്.
ഉടന്‍ തന്നെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ഒരു വര്‍ഷമായി ഈ കമ്പനിയിലാണ് അനില്‍ ജോലി ചെയ്തിരുന്നത്. ഭാര്യയും രണ്ടു മക്കളുമുണ്ട്.