കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജനറൽ ആശുപത്രി പടിയിൽ നടന്ന കാർ അപകടം, പരുക്കേറ്റ ഒരാൾ മരിച്ചു. മരിച്ചത് തമ്പലക്കാട് സ്വദേശിയായ യുവാവ്. കാറിൽ ഉണ്ടായിരുന്ന മറ്റു മൂന്നു പേർക്കും പരുക്ക്

അഭിജിത്തിനെ കൂടാതെ വാഹനത്തിലുണ്ടായിരുന്ന അഭിജിത്തിൻ്റെ സഹോദരി ആതിര, ദീപു ഗോപാല കൃഷ്ണൻ, എന്നിവർക്ക് അപകടത്തിൽ സാരമായി പരുക്കേറ്റു. 

New Update
Untitled

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം ജനറൽ ആശുപത്രിപടിയിൽ  ദേശീയ പാതയോരത്ത് കാർ നിയന്ത്രണം വിട്ട് ഇടിച്ച് കയറി ഒരാൾ മരിച്ചു. തമ്പലക്കാട് സ്വദേശി കീച്ചേരിൽ രാജ് മോഹൻ നായരുടെ മകൻ അഭിജിത്താണ് മരിച്ചത്.


Advertisment

അപകട സമയം മഴ ഉണ്ടായിരുന്നതായും ഡ്രൈവർ ഉറങ്ങി പോയതാണോ എന്നും സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. കാർ നിയന്ത്രണം വിട്ട് ദേശീയപാതയോരത്തെ കെട്ടിടത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു.


Untitled

അഭിജിത്തിനെ കൂടാതെ വാഹനത്തിലുണ്ടായിരുന്ന അഭിജിത്തിൻ്റെ സഹോദരി ആതിര, ദീപു ഗോപാല കൃഷ്ണൻ, എന്നിവർക്ക് അപകടത്തിൽ സാരമായി പരുക്കേറ്റു. 

ദീപുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും ആതിരയെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. വെള്ളിയാഴ്ച രാത്രി 11.15 ഓടെയാണ് അപകടം നടന്നത്. ആതിരയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു.

Advertisment